ആഘോഷമായി ട്രാക്ക് പൊന്നോണം

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ-റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) ഓണാഘോഷം ഫർവാനിയസ ഷെഫ് നൗഷാദിൽ നടന്നു. പ്രസിഡന്റ് ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ. സുസോവന സുജിത്ത് നായർ ഉദ്ഘാടനം ചെയ്തു. മാംഗോ ഹൈപ്പർ കുവൈത്ത് ചെയർമാൻ റഫീഖ് അഹമ്മദ് ഓണസന്ദേശം നൽകി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമാണ് ഓണം പകരുന്നതെന്നും, പ്രവാസലോകത്ത് കേരളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം സമൂഹികസേവനത്തിനും കൂട്ടായ്മയ്ക്കും ട്രാക് നടത്തുന്ന പ്രവർത്തനങ്ങൾ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഡ്വൈസറി ബോർഡ് അംഗം ഡോ. ശങ്കരനാരായണൻ, മുൻ പ്രസിഡന്റ് എം.എ.നിസാം എന്നിവർ ആശംസ നേർന്നു. സമർപ്പിത സേവനങ്ങളെ മാനിച്ച് ട്രഷറർ അരുൺ കുമാറിനെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി മോഹൻ കുമാർ സ്വാഗതവും പ്രോഗ്രാം കൺവീനർ മണികണ്ഠൻ നന്ദിയും പറഞ്ഞു.

മഹാബലി എഴുന്നള്ളത്ത്, ഓണസദ്യ, തിരുവാതിര, ഗാനമേള എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. നൂപുരധ്വനി നൃത്ത വിദ്യാലയം, ബേക്കൽ ബീറ്റ്സ്, എന്നിവരുടെ വിവിധ നൃത്തപരിപാടികൾ, റിഥം ഇവന്റ്സിൻ്റെ ഗാനമേള, ട്രാക് വനിതാവേദി കലാപരിപാടികൾ എന്നിവ അരങ്ങേറി. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അമല്യ അഭിലജ, അഖില വിജയൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - Track celebrated onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.