കെ.ഡി.എൻ.എ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണത്തിൽ ബി.എസ്.പിള്ള സംസാരിക്കുന്നു
കെ.ഡി.എൻ.എ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.‘ഓർമ്മകളിലെ സൂര്യപ്രഭ’ എന്ന പേരിൽ ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്ററിൽ നടന്ന അനുസ്മരണത്തിൽ നിരവധിപേർ പങ്കെടുത്തു.
കെ.ഡി.എൻ.എ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം കൃഷ്ണൻ കടലുണ്ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബി.എസ്.പിള്ള, ഷറഫുദ്ദീൻ കണ്ണേത്ത്, കെ.പി.സുരേഷ് , ബാബുജി ബത്തേരി, എസ്.എ. ലബ്ബ, ചെസിൽ രാമപുരം, ടി.വി. ഹിക്മത്, അനിൽ പി. അലക്സ്, നിക്സൺ ജോർജ്, അബ്ദുൽ സലാം, അനിയൻകുഞ്ഞ് പാപ്പച്ചൻ, സുരേഷ് മാത്തൂർ, രജിത തുളസീധരൻ, റാഫിയ അനസ് തുടങ്ങിയവർ സൂര്യ കൃഷ്ണമൂർത്തിയുടെ കലാജീവിതവും കുവൈത്തിലെ മലയാളി സമൂഹവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും അനുസ്മരിച്ചു.
ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ഓഡിറ്റർ അസീസ് തിക്കോടി നന്ദിയും പറഞ്ഞു. കുവൈത്തിലെ മലയാളി സമൂഹവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന സൂര്യ കൃഷ്ണമൂർത്തി നിരവധി പ്രമുഖ കലാകാരന്മാരെയും കലാകാരികളെയും കുവൈത്തിലെത്തിച്ച് കലാപ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിലും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.