കേരളീയ സമാജം അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷത്തിൽ
Posted On
date_range Updated On
date_range കേരളീയ സമാജം ഗാന്ധിജയന്തി ആഘോഷം
കുവൈത്ത് സിറ്റി: കുവൈത്ത് കേരളീയസമാജം ഗാന്ധിജയന്തി ആഘോഷിച്ചു. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ജീവിതം ആസ്പദമാക്കി കുവൈത്ത് സാന്ത്വനം രമേശ് കരിക്കൻ സംസാരിച്ചു.
ജീമോൻ ചാക്കോളാമണ്ണിൽ, സൂരജ് പി സുകുമാരൻ, ജിബിൻ പൗലോസ്, ഷിജു ഓതറ, ഷാഫി മക്കാത്തി, ബിനോയ് ഉമ്മൻ, ബിനു ജോസഫ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ജിജി വടശേരിക്കര സ്വാഗതവും ട്രഷറർ ബിന്റോ തോമസ് നന്ദിയും അറിയിച്ചു. ലിനു എബ്രഹാം, ഷിബു കുമ്പഴ,അഭിലാഷ് ചന്ദ്രൻ, ജിത മനോജ്, രമ്യ രവീന്ദ്രൻ,സോഫി ജോർജ്, എന്നിവർ നേതൃത്വം നൽകി. ആഘോഷഭാഗമായി മധുരവിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.