ഇൻകാസ് കുവൈത്ത് അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷത്തിൽ
ഇൻകാസ് കുവൈത്ത് ഗാന്ധിജയന്തി ആഘോഷം
കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്ത് ഗാന്ധിജയന്തി ആഘോഷം ഫർവാനിയ മെഡെക്സ് മെഡിക്കൽ സെന്റർ ഹാളിൽ ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലുമുറി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്, മധു മാഹി, ഷിജു ഓതറ, ജെയിംസ് വി കൊട്ടാരം, ബിജു അലക്സാണ്ടർ, സാറമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.
വർഗീയതയും അക്രമവും രാജ്യത്തെ ഗ്രസിക്കുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് സദസ്സ് അഭിപ്രായപ്പെട്ടു. ഓരോ പ്രവർത്തകനും ഗാന്ധിജിയുടെ ലാളിത്യവും, സത്യസന്ധതയും, അഹിംസയിലുള്ള അടിയുറച്ച വിശ്വാസവും ജീവിതത്തിൽ പകർത്താൻ തയ്യാറാകണമെന്നും ആഹ്വാനം ചെയ്തു.
ഇൻകാസ് കുവൈത്ത് ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും, ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും പറഞ്ഞു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മധുര വിതരണവും നടന്നു. അലക്സ് മാനന്തവാടി, റൊമാനസ് പെയ്റ്റൺ, അനിൽ വള്ളികുന്നം, ലിബി ഇടുക്കി, ബെൽജു ബെൻ ഇടുക്കി, ഉസാമ വാഹിദ്, സുനിൽ ജിത്ത് മണ്ണാർകാട്, ജിജി നൈനാൻ, ശശി വലിയകുളങ്ങര, ലീൻ ഔസേപ്പ്, സുമിത് റാന്നി,ഷിബു തയ്യിൽ കുമരകം, ജോർജ് തോമസ് കുട്ടനാട്, ബിജു ദാനിയേൽ, രെഞ്ചു, സുനിൽ വയനാട്, ഷീബ പേയ്റ്റൺ, ആൻസി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.