ഐവ അബു ഹലീഫ ഏരിയ ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ സമീറ അബ്ദുൽ അസീസ് സംസാരിക്കുന്നു
Posted On
date_range Updated On
date_range ‘ഖുർആൻ ഏറ്റവും നേരിലേക്ക് വഴികാട്ടുന്നു’
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബു ഹലീഫ ഏരിയ ആഭിമുഖ്യത്തിൽ ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. മുബശ്ശിറയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഐവ ഏരിയ പ്രസിഡന്റ് അൽശില അംജദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശമീന സ്വാഗതം പറഞ്ഞു.
‘ഖുർആൻ ഏറ്റവും നേരായതിലേക്ക് വഴികാട്ടുന്നു’ എന്ന വിഷയത്തിൽ സമീറ അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ഖുർആന്റെ മാർഗനിർദേശങ്ങൾ മുറുകെപ്പിടിക്കുകയും അതിന്റെ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവർ ഓർമിപ്പിച്ചു. എവ എക്സിക്യൂട്ടീവ് അംഗം ഹസ്ന നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.