വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബുമായി കൂടിക്കാഴ്ചയിൽ
വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചകൾ നടത്തി
കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളുമായുള്ള സൗഹൃദവും ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ.
കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതാർ അൽ നിയാദിയുമായി ഞായറാഴ്ച മന്ത്രി കൂടിക്കാഴ്ച നടത്തി.
വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. പൊതു താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തു.
അതിനിടെ, വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് ഒമാൻ ധനകാര്യമന്ത്രി സുൽത്താൻ അൽ ഹബ്സി എഴുതിയ കത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ സ്വീകരിച്ചു. കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ ഖറുസിയ കത്ത് വിദേശകാര്യമന്ത്രിക്ക് കൈമാറി.
ഇതേ വിഷയത്തിൽ ഫലസ്തീൻ വിദേശകാര്യ, പ്രവാസി മന്ത്രി ഡോ.വർസിൻ അഗാബെക്കിയൻ ഷാഹിനിൽ നിന്ന് രേഖാമൂലമുള്ള സന്ദേശവും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യക്ക് ലഭിച്ചു. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് കത്ത് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.