ഒ​രു ക്ലി​ക്കി​ൽ എ​ല്ലാ​മ​റി​യാം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക ​ളെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കാ​ൻ സ്മാ​ർ​ട്ട്​​ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. 57,000 ദീ​നാ​റാ​ണ് ഇ​തി​നു​വേ​ണ്ടി നീ​ക്കി​വെ​ക്കു​ന്ന​ത്. സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലാ​ണ് ഇ​ത് ആ​ദ്യം പ​രീ​ക്ഷി​ക്കു​ന്ന​ത്. വി​ജ​യ​ക​ര​മെ​ന്ന്​ ക​ണ്ടാ​ൽ മു​ഴു​വ​ൻ ത​ല​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.


സ്​​കൂ​ളി​ലെ സ​ർ​ക്കു​ല​റു​ക​ളും മ​റ്റു നി​ർ​ദേ​ശ​ങ്ങ​ളും ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ര​ക്ഷി​താ​ക്ക​ൾ​ക്ക്​ അ​റി​യാം. ര​ക്ഷി​താ​ക്ക​ൾ​ക്ക്​ തി​രി​ച്ചും പ്ര​തി​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. ആ​ശ​യ​വി​നി​മ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പു​തി​യ സം​വി​ധാ​നം സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - smart phone-click-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.