എം.ഇ.എസ്- ബദർ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് -ബദർ മെഡിക്കൽ സെന്റർ എന്നിവ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 16ന് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ ഫർവാനിയ ബദർ മെഡിക്കൽ സെന്റിലാണ് ക്യാമ്പ്.
ജനങ്ങളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും വിവിധ ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനും ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായാണ് ക്യാമ്പ്.
ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, രക്തസമ്മർദം, ടോട്ടൽ കൊളസ്‌ട്രോൾ, കരൾ, വൃക്ക എന്നിവയുടെ പരിശോധനകൾ ഉൾപ്പെടെ അഞ്ച് പ്രധാന ആരോഗ്യപരിശോധനകൾ ക്യാമ്പിൽ സൗജന്യമായി ലഭ്യമാകും.
ജനറൽ പ്രാക്ടീഷണർ, ഓർത്തോപീഡിക് ഡോക്ടർ, പീഡിയാട്രിക് ഡോക്ടർ എന്നിവരുടെ കൺസൾട്ടേഷൻ സൗകര്യവും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഈ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം തുടർപരിശോധനക്കായി 10 ദിവസത്തേക്ക് സൗജന്യമായും ലഭിക്കും.
ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. രജിസ്ട്രേഷനും വിവരങ്ങൾക്കും- 65997088,97298588,67779379.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.