ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: ആലപ്പുഴ മാവേലിക്കര പത്തിയൂർ സ്വദേശി അപ്പുക്കുട്ടൻ നാണു (69) കുവൈത്തിൽ നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. ഒരാഴ്ചയായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: സുഗതകുമാരി. മകൾ: അർച്ചന. മരുമകൻ: നന്ദു കുമാരൻ.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മൃതശരീരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം ആറിന് കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ മൃതശരീരം കൊച്ചിയിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - Alappuzha native passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.