സ്പന്ദനം അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും

കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻ്റ് കൾച്ചറൽ ഓർഗനൈസേഷൻ കുവൈത്ത് കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ‘ചിങ്ങനിലാവ്- 2026’ എന്ന പേരിൽ അബ്ബാസിയ സെട്രൽ സ്‌കൂളിൽ നടന്ന ആഘോഷത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു.

മലയാളി കുവൈത്തി വനിത ഫാത്തിമ ഷരീദ് ഉദ്ഘാടനം ചെയ്തു. മനോജ് മാവേലിക്കര, സത്താർ കുന്നിൽ എന്നിവർ സംസാരിച്ചു.

ട്രഷറർ സജിനി,രമ , ഉമ്മർ,ഷീജ,ശ്യാം എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി റെജികുമാർ സ്വാഗതവും സൂസൻജോസ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഓണ സദ്യയും മാവേലിയും പ്രോഗ്രാമിന് മാറ്റ് കൂട്ടി. അന്നൂസ് പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Kuwait Spandanam Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.