എം.ജെ.സെബാസ്റ്റ്യൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ
ഇൻകാസ് കുവൈത്ത് വിഷയം ചർച്ച നടത്തും; എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ
കുവൈത്ത് സിറ്റി: കുവൈത്തിലെ കോൺഗ്രസ് അനുകൂല സംഘടനായ ഇൻകാസിനെ തള്ളാതെ എം.ജെ.സെബാസ്റ്റ്യൻ എം.എൽ.എ. ഇൻകാസ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത എം.ജെ.സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിലും സംഘടന അനുകൂല മനോഭാവം വ്യക്തമാക്കി. കുവൈത്തിൽ കോൺഗ്രസ് പിന്തുണയോടെ ഒ.ഐ.സി.സി പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് ഇതേ ആശയത്തിൽ ഇൻകാസ് രൂപം കൊള്ളുന്നത്. ഇതിനെതിരെ കെ.പി.സി.സി കഴിഞ്ഞ ദിവസം വാർത്തകുറിപ്പ് പുറത്തിറക്കിയിരുന്നു.
കോൺഗ്രസ് ഒരു ജനാധിപ്യസംഘടനയാണെന്നും ഇതിന് പലയൂണിയനുകൾ കാണുമെന്നും ചൂണ്ടികാട്ടിയ എം.ജെ.സെബാസ്റ്റ്യൻ, ഇവയൊന്നും കോൺഗ്രസ് സംഘടനകൾ അല്ലെന്ന് പറയാനാകില്ലെന്നും വ്യക്തമാക്കി. കുവൈത്തിലെയും പ്രശ്നം ഇത്തരത്തിലേ കാണാനാകൂ എന്നും ചൂണ്ടികാട്ടി. ഇത്തരം പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുക്കാവുന്നതേയയുള്ളൂ. ഇൻകാസിന് കെ.പി.സി.സി യുടെ ഔദ്യോഗിക അംഗീകാരം നേടിയെടുക്കുന്നതിനായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലേമുറി, ജനറൽ സെക്രട്ടറി അനൂപ് സോമൻ, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ട്രഷറർ അലക്സ് മാത്യു പുത്തൂർ, മീഡിയ കൺവീനർ മധു മാഹി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.