ഡൽഹി സമരങ്ങൾക്ക് പിന്തുണ അറിയിച്ചു ഒ.ഐ.സി.സി
കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുന്ന വിഷയങ്ങളിൽ പ്രതിപക്ഷം ഉയർത്തുന്ന ആശങ്കകളുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് ഒ.ഐ.സി.സി കുവൈത്ത് പിന്തുണ അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാർ ൻ്റെ വോട്ട് ചോരി നടപടികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ സമഗ്രമായ പരിശോധനയും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള നടപടികളും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നതെന്ന് ഒ.ഐ.സി.സി ചൂണ്ടികാട്ടി.
ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഒ.ഐ.സി.സി ആക്ടിംഗ് പ്രസിഡന്റ് ബി.എസ്.പിള്ള, ജനറൽ സെക്രട്ടറി എം.എ. നിസാം എന്നിവർ ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.