ഡൽഹി പൊലീസ് നടപടി: കേരള അസോസിയേഷൻ അപലപിച്ചു

കുവൈത്ത് സിറ്റി: ഡൽഹിയിൽ സമാധാനപരമായും ജനാധിപത്യപരമായും സമരം ചെയ്ത പ്രതിഷേധക്കാർക്കു നേരെയുണ്ടായ പൊലീസ് അടിച്ചമർത്തലിലും അറസ്റ്റിലും കേരള അസോസിയേഷൻ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പൊലീസ് ശക്തിയുപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാപരമായ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾക്കു നേരെയുണ്ടാകുന്ന ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്നും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും കേരള അസോസിയേഷൻ അഭ്യർത്ഥിച്ചു. നീതിക്കായി തെരുവിൽ പോരാടുന്ന വിദ്യാർത്ഥികൾ, യുവജനങ്ങൾ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രതിഷേധക്കാർക്കും അസോസിയേഷൻ ഐക്യദാർഢ്യം അറിയിച്ചു.
Tags:    
News Summary - Delhi Police Action Condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.