കുവൈത്ത് സിറ്റി: സിൽവർസ്റ്റാർസ് സ്പോർട്ടിങ് ക്ലബ് 2025-2026 വർഷത്തെ ജഴ്സി പ്രകാശനം റിഗയി ഹയ ഓഡിറ്റോറിയത്തിൽ നടന്നു.ഹയ റെസ്റ്ററന്റ് ഉടമ മുഹമദിൽ നിന്നും റംഷാദ് ജഴ്സി ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. വിശിഷ്ടാതിഥികളായി സുർജിത്, മുഹമദ്, എസ്.പി. നവാസ്, സുനിൽ കുമാർ, ഫിറോസ്, പ്രസൂൺ, ഷൈജൽ, അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സിൽവർസ്റ്റാർസ് ക്ലബിന് പുതിയ സീസണിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് ഇവർ ആശംസിച്ചു.
ക്ലബ് പ്രസിഡന്റ് ശംസുദ്ദീൻ അടക്കാനി, സഹീൽ അലക്കൽ, ആഷിഖ് റഹ്മാൻ, പ്രദീപ് കുമാർ, സലാഹുദ്ദീൻ മടപ്പള്ളി എന്നിവർ സംസാരിച്ചു. വി.ടി.പ്രജീഷ് സ്വാഗതവും വിനു മാർക്കോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.