കുവൈത്ത് സിറ്റി: തണുപ്പ് ശക്തമായതോടെ വീടുകളിലോ അടച്ചിട്ട ടെന്റുകളിലോ കൽക്കരി കത്തിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്ന് ജനറൽ ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകി.
കൽക്കരി കത്തിക്കുമ്പോൾ നിറമോ മണമോ ഇല്ലാത്ത കാർബൺ മോണോക്സൈഡ് വാതകം പുറത്തുവരുമെന്നും ‘നിശബ്ദ കൊലയാളി’യായ ഇത് അടച്ചിട്ട ഇടങ്ങളിൽ വേഗത്തിൽ അടിഞ്ഞുകൂടുമെന്നും ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി. വാതകം കണ്ടെത്താനാകാതെ ബോധക്ഷയത്തിനും ശ്വാസംമുട്ടലിനും മരണത്തിനും ഇടയാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതുകൊണ്ട് വീടുകൾ, മുറികൾ, അടച്ചിട്ട ടെന്റുകൾ എന്നിവയ്ക്കുള്ളിൽ കരി ഉപയോഗിക്കരുതെന്നും, ആവശ്യമെങ്കിൽ തുറസ്സായ സ്ഥലങ്ങളിൽ മതിയായ വായുസഞ്ചാരത്തോടെ മാത്രം ഉപയോഗിക്കണമെന്നും നിർദേശം നൽകി. ഉറങ്ങുന്ന സമയത്ത് കത്തുന്ന കരി ശ്രദ്ധയില്ലാതെ വിടരുതെന്നും ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകി.
ശ്വാസംമുട്ടൽ സംശയിക്കുന്നുവെങ്കിൽ ഉടൻ 112ൽ ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.