കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കൻ, തെക്കൻ ഭാഗങ്ങളിൽ ആറ് ഡ്രോണുകൾ വെടിവെച്ചിട്ടതായി കുവൈത്ത് നാഷനൽ ഗാർഡ് ചൊവ്വാഴ്ച അറിയിച്ചു. രാജ്യ സുരക്ഷ വർധിപ്പിക്കുന്നതിനും സുപ്രധാന സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും ഭീഷണികളെ ചെറുക്കുന്നതിനുമുള്ള ജാഗ്രതയുടെ ഭാഗമാണ് നടപടി.
എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്ഥിതിഗതികൾ പൊതുവെ ശാന്തമാണ്. രണ്ടു ദിവസമായി രാജ്യത്ത് പുലർച്ചെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങൾ മാത്രമാണ് നടക്കുന്നത്. ദേശീയ ഗാർഡ്, സൈന്യം, പൊലീസ്, കുവൈത്ത് ഫയർ ഫോഴ്സ് എന്നിവയുമായി ഏകോപിപ്പിച്ച്, എല്ലാ ഭീഷണികളെയും നേരിടാനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും പൂർണ ജാഗ്രത പാലിക്കുന്നുണ്ടെന്ന് നാഷനൽ ഗാർഡ് വ്യക്തമാക്കി. സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.