ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ വ​ഹാ​ബ് അ​ഹ​മ്മ​ദ് അ​ൽ വു​ഹൈ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​യി​ൽ

പ​ള്ളി​ക​ളി​ലെ സു​ര​ക്ഷ ത​യാ​റെ​ടു​പ്പു​ക​ൾ പ​രി​ശോ​ധി​ച്ച് അ​ധി​കൃ​ത​ർ

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്റെ ഭാ​ഗ​മാ​യി പ​ള്ളി​ക​ളി​ലെ സു​ര​ക്ഷാ ത​യാ​റെ​ടു​പ്പു​ക​ൾ പ​രി​ശോ​ധി​ച്ച് അ​ധി​കൃ​ത​ർ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ വ​ഹാ​ബ് അ​ഹ​മ്മ​ദ് അ​ൽ വു​ഹൈ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ​ള്ളി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സൈ​നി​ക വി​ന്യാ​സം, പ​ള്ളി​ക​ൾ​ക്ക് ചു​റ്റും മൊ​ബൈ​ൽ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ല​വി​ലു​ള്ള സു​ര​ക്ഷാ, ഗ​താ​ഗ​ത പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം അ​വ​ലോ​ക​നം ചെ​യ്തു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ൽ വു​ഹൈ​ബ് ഉ​ണ​ർ​ത്തി. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​ർ​പ്പ​ണ​ത്തെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് സെ​ക്ട​ർ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് അ​ൽ അ​തീ​ഖി​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Authorities inspect security arrangements at churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.