വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഒ​സാ​മ ബൂ​ദാ​യി പ​രി​ശോ​ധ​ന​യി​ൽ

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന വി​പ​ണി മേ​ൽ​നോ​ട്ടം ക​ർ​ശ​നം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി അ​ധി​കൃ​ത​ർ. വി​പ​ണി മേ​ൽ​നോ​ട്ടം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും വി​ല സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും വാ​ണി​ജ്യ സ​ഥാ​പ​ന​ങ്ങ​ളി​ലും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഒ​സാ​മ ബൂ​ദാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രി​ത​ല പ​രി​ശോ​ധ​ന​യെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം (എം.​ഒ.​സി.​ഐ) അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തo.

വി​ല​ക്ക​യ​റ്റം, വി​ല സ്ഥി​ര​ത സം​ബ​ന്ധി​ച്ച മ​ന്ത്രി​ത​ല ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​ത്, ഔ​ദ്യോ​ഗി​ക​മാ​യി പ​ര​സ്യ​പ്പെ​ടു​ത്തി​യ വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല​ക്ക് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്ക​ൽ, സാ​ധ​ന​ങ്ങ​ൾ മ​ന:​പൂ​ർ​വ്വം ത​ട​ഞ്ഞു​വ​യ്ക്ക​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. 10 നോ​ട്ടീ​സു​ക​ളും പു​റ​പ്പെ​ടു​വി​ച്ചു. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും കൂ​ടു​ത​ൽ വി​ചാ​ര​ണ​യ്ക്കാ​യി അ​വ​രെ കൊ​മേ​ഴ്‌​സ്യ​ൽ പ്രോ​സി​ക്യൂ​ഷ​ന് ​കൈ​മാ​റി​യ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​ന്ത്രി ബൂ​ദാ​യി​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, സ്ഥാ​പി​ത വാ​ണി​ജ്യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ​ക്ക് ര​ണ്ട് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. രാ​ജ്യ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​യും സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് എ​ല്ലാ​ത​ര​ത്തി​ലു​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ട്. സാ​ധ​ന​ങ്ങ​ളു​ടെ പൂ​ഴ്ത്തി​വെ​പ്പ്, അ​മി​യ വി​ല ഈ​ടാ​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ​യും ന​ട​പ​ടി ക​ർ​ശ​ന​മാ​ണ്.

Tags:    
News Summary - The market outlook for the examination is strict under the leadership of the Minister.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.