ആക്ടിങ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അസീസ് അൽ ദൈഹാനിയും ഇറാൻ അംബാസഡർ മുഹമ്മദ് ടൂട്ടോഞ്ചിയും
കുവൈത്ത് സിറ്റി: ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് ടൂട്ടോഞ്ചിയെ രണ്ടാം തവണയും വിളിച്ചുവരുത്തി.
തുടർച്ചയായ ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഗുരുതരമായ ലംഘനമാണെന്നും ആക്ടിങ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അസീസ് അൽ ദൈഹാനി ഉണർത്തി.
കുവൈത്ത് പ്രദേശത്തിനും വ്യോമാതിർത്തിക്കും നേരെ, പ്രത്യേകിച്ച് സുപ്രധാന സിവിലിയൻ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്ന ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായും വ്യക്തമാക്കി.
സിവിലിയൻ കേന്ദ്രങ്ങളെയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ക്രിമിനൽ നടപടിയാണെന്ന് ചൂണ്ടികാട്ടി. ഗൾഫ് സഹകരണ കൗൺസിലിലെ അംഗരാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും അവിഭാജ്യമാണ്.
ഏതൊരു ജി.സി.സി രാജ്യത്തിന്റെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും കൂട്ടായ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും ആക്ടിങ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.