സൗ​ഹൃ​ദ വേ​ദി സാ​ൽ​മി​യ ‘സൗ​ഹൃ​ദ ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മ​ത്തി​ൽ’ ഫൈ​സ​ൽ മ​ഞ്ചേ​രി

സം​സാ​രി​ക്കു​ന്നു

സൗ​ഹൃ​ദ വേ​ദി സാ​ൽ​മി​യ ‘സൗ​ഹൃ​ദ ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മം’

കു​വൈ​ത്ത് സി​റ്റി: സൗ​ഹൃ​ദ വേ​ദി സാ​ൽ​മി​യ ‘സൗ​ഹൃ​ദ ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മം’ സാ​ൽ​മി​യ ന്യൂ ​സെ​ൻ​ട്ര​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് മ​നോ​ജ് പ​രി​മ​ണം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ണ്ട് ഫൈ​സ​ൽ മ​ഞ്ചേ​രി ഇ​ഫ്താ​ർ സ്നേ​ഹ സ​ന്ദേ​ശം ന​ൽ​കി.

ആ​രാ​ധ​ന​ക​ളു​ടെ ആ​ത്മാ​വ് സൂ​ക്ഷ്മാ​ലു​ക്ക​ളാ​യ മ​നു​ഷ്യ​രെ വാ​ർ​ത്തെ​ടു​ക്ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യ മ​ന​സ്സു​ക​ൾ കൂ​ടു​ത​ൽ അ​ക​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​കാ​ലീ​ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ​ക്കും, സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ൾ​ക്കും പ്ര​സ​ക്തി ഏ​റി വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സൗ​ഹൃ​ദ വേ​ദി സാ​ൽ​മി​യ സൗ​ഹൃ​ദ ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മ സ​ദ​സ്സ്

വി​ഭ​ജ​ന ശ്ര​മ​ങ്ങ​ളെ സ്നേ​ഹം കൊ​ണ്ട് ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന് കാ​ർ​മ​ൽ മ​ല​ങ്ക​ര ഇ​വ്ഞ്ച​ലി​ക്ക​ൽ ച​മ​ച്ച് വെ​രി.​റ​വ​റ​ണ്ട് പ്ര​ജീ​ഷ് മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൗ​ഹൃ​ദ വേ​ദി സാ​ൽ​മി​യ എ​ക്സി​ക്യൂ​ട്ട​വ് അം​ഗം ഷി​ബു ഹ​ർ​ഷ​ൻ ചെ​റു​പ്പ​കാ​ല​ത്തെ നോ​മ്പ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ണ്ട് മു​ഹ​മ്മ​ദ് ഷി​ബ് ലി ​ആ​ശം​സ നേ​ർ​ന്നു.

ഇ​ഫാ ന​ജീ​ബ് , അ​മീ​ൻ അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ 'ഖു​ർ​ആ​നി​ൽ നി​ന്ന്' അ​വ​ത​രി​പ്പി​ച്ചു. സൗ​ഹൃ​ദ വേ​ദി സെ​ക്ര​ട്ട​റി അ​നീ​ഷ ജേ​ക്ക​ബ് സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​മീ​ർ കാ​ര​ണ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

ആ​സി​ഫ് വി ​ഖാ​ലി​ദ്, റി​ഷ്ദി​ൻ അ​മീ​ർ, താ​ജു​ദ്ധീ​ൻ,ആ​സി​ഫ് പാ​ല​ക്ക​ൽ,സ​ഫ്‌​വാ​ൻ നി​സ്താ​ർ, ദി​ൽ​ഷാ​ദ്, ജ​ഹാ​ൻ, ന​ജീ​ബ് എം​പി, നാ​സ​ർ മ​ട​പ്പ​ള്ളി,നി​സ്സാ​ർ റ​ഷീ​ദ്, സാ​ജി​ദ് വി, ​നാ​സ​ർ പാ​തി​യാ​ര​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Friendship Hall Salmiya ‘Friendship Iftar Love Gathering’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.