കുവൈത്തിൽ ഏഴുപേർ കൂടി നിരീക്ഷണ ക്യാമ്പ്​ വിട്ടു

കുവൈത്ത്​ സിറ്റി: ​കോവിഡ്​ ബാധിത പ്രദേശങ്ങളിൽനിന്ന്​ വന്നവരെ പാർപ്പിച്ച ഖൈറാനിലെ റിസോർട്ടിൽനിന്ന്​ ഏഴുപ േരെ കൂടി വിട്ടയച്ചു. മിഷ്​രിഫ്​ എക്​സിബിഷൻ സ​െൻററിൽ സജ്ജീകരിച്ച സ്ഥലത്ത്​ എത്തിച്ച്​ അവസാന ഘട്ട പരിശോധന പൂർത്തിയാക്കി നെഗറ്റീവ്​ ആണെന്ന്​ ഉറപ്പാക്കിയാണ്​ ഏഴുപേരെ വിട്ടയച്ചത്​.

ഇവർക്കാർക്കും രോഗ ലക്ഷണമില്ലെന്നും എല്ലാവരും പൂർണ ആരോഗ്യവാൻമാരാണെന്നും അധികൃതർ വ്യക്​തമാക്കി. എല്ലാവിധ സംരക്ഷണവും പരിചരണവും നൽകി ക്യാമ്പിൽ പാർപ്പിച്ച്​ നിരീക്ഷിച്ചാണ്​ ഇവരെ വീട്ടിലേക്കു പറഞ്ഞയച്ചത്. നിശ്ചിത ദിവസത്തേക്ക്​ വീട്ടിലും നിരീക്ഷണമുണ്ടാവുമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. വൈറാൻ ക്യാമ്പിൽ നിരീക്ഷണകാലം പൂർത്തിയാക്കി ഇതിനകം 571 പേരാണ്​ വീടുകളിലേക്ക്​ തിരിച്ചുപോയത്​.

Tags:    
News Summary - Seven new coronavirus cases diagnosed in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.