കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം മംഗഫിൽ നടന്ന പരിശോധനയിൽ 2,559 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി. 11 വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ കേസുകളിലായി നിരവധി പേർ പിടിയിലായി. വാറന്റുകളുള്ള ഒമ്പത് വ്യക്തികൾ, താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിച്ച ഏഴുപേർ, അനധികൃത മോട്ടോർ സൈക്കിളുകൾ ഓടിച്ച ആറുപേർ, അറസ്റ്റ് ഉത്തരവുകളുള്ള നാല് പേർ എന്നിവരും മയക്കുമരുന്ന് കൈവശം വെച്ചതിന് ഒരാളെയും അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയ ഫീൽഡ് ടീമുകൾ, സ്വകാര്യ സുരക്ഷ, പൊതു സുരക്ഷ, ട്രാഫിക് വിഭാഗം എന്നിവയുടെ ഏകോപനത്തിലാണ് പരിശോധനകൾ നടന്നത്.
പ്രത്യേക സുരക്ഷ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫാ അൽ മുല്ല, പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ മുനിഫി, ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ ജമാൽ അൽ ഫൗദരി എന്നിവർ ഉൾപ്പെടെയുള്ള പ്രധാന സുരക്ഷ ഉദ്യോഗസഥരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
ക്രമസമാധാനവും പൊതുസുരക്ഷയും മുൻ നിർത്തിയാണ് പരിശോധനകളെന്നും സുരക്ഷ ശ്രമങ്ങളെ പിന്തുണക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.