സുരക്ഷ പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങൾ

സുരക്ഷ കാമ്പയിൻ: 341 പേർ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: ആറ്​ ഗവർണറേറ്റുകളിലായി നടത്തിയ സുരക്ഷ പരിശോധനയിൽ ഒ​രാഴ്​ചക്കിടെ 341 പേർ അറസ്​റ്റിലായി.ഖൈറാൻ, വഫ്ര എന്നിവിടങ്ങളിലെ ഉല്ലാസ കേന്ദ്രങ്ങളിലും ശൈഖ്​ ജാബിർ പാലത്തിലും അൽ ഖലീജ്​ അൽ അറബി സ്​ട്രീറ്റിലും ജവാഖിർ കബ്​ദ്​ ഭാഗങ്ങളിലും അൽ അതാൽ റോഡിലും ഉൾ​പ്പെടെ പരിശോധന നടത്തി. ജനങ്ങൾക്ക്​ അപകട ഭീഷണി ഉയർത്തുന്ന രീതിയിൽ അപകടകരമായി ഒാടിച്ച വാഹനങ്ങൾ പിടികൂടി.1062 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 14 വാഹനങ്ങൾ പിടിച്ചെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.