കുവൈത്ത് സിറ്റി: കോവിഡ് വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി ആഗസ്റ്റ് നാലുവരെ നീട്ടി. നിലവിലെ തീരുമാനപ്രകാരം മാർച്ച് 29നാണ് സ്കൂളുകൾ തുറക്കേണ്ടിയിരുന്നത്. ഇത് ആഗസ്റ്റ് നാലുവരെ നീട്ടിവെക്കാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. ഗ്രേഡ് 12ന് ആഗസ്റ്റിൽ തുറക്കാനും ബാക്കിയുള്ള ഗ്രേഡുകൾക്ക് ഒക്ടോബറിൽ തുറക്കാനുമാണ് ഇപ്പോൾ തീരുമാനിച്ചത്.
സ്കൂളുകൾ വഴി കൊറോണ പരന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ പരീക്ഷണത്തിന് നിൽക്കേണ്ടെന്ന് മന്ത്രാലയം തീരുമാനിച്ചത്. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമാണ്.
ആഗസ്റ്റ് നാലിനാണ് സ്കൂളുകൾ തുറന്നുപ്രവർത്തിക്കുക. കഴിഞ്ഞ ദിവസം സ്വകാര്യ സ്കൂൾ മാനേജ്മെൻറുകളുടെ സംഘടന ഇത്തവണത്തെ അധ്യയന വർഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.