കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുവന്നതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുതിച്ചു കയറി കുവൈത്ത് ദീനാർ. വെള്ളിയാഴ്ച എക്സ് റിപ്പോർട്ടു പ്രകാരം 288 ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു കുവൈത്ത് ദീനാറിന് രേഖപ്പെടുത്തിയത്. എതാനും ദിവസങ്ങളായി ദീനാർ രൂപക്കെതിരെ കുതിപ്പു നടത്തിയിരുന്നുവെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
ഇന്ത്യക്കുമേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വന്നത് കയറ്റുമതി മേഖലയെ ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപക്ക് തിരിച്ചടിയായത്. ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാരിൽനിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും രൂപയെ വലച്ചു.
ഇതോടെ വെള്ളിയാഴ്ച ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 88ന് താഴെയെത്തി.രൂപയുടെ തളർച്ച കുവൈത്ത് ദീനാർ ഉൾപ്പെടെയുള്ള ജി.സി.സി കറൻസികളുടെ വിനിമയ നിരക്ക് ഉയർത്തി. കുവൈത്ത് ദീനാറിന് പുറമെ യു.എ.ഇ,സൗദി,ഖത്തർ,ഒമാൻ, ബഹ്റൈൻ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.