കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് നവീകരണ പ്രവൃത്തികൾ തുടരുന്നു. റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്ര പദ്ധതി തുടരുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മശ്ആൻ പറഞ്ഞു. നിശ്ചയിച്ച സമയക്രമങ്ങൾക്കനുസൃതമായി പദ്ധതികൾ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.റോഡ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുമായി കൃത്യതയോടെ മന്ത്രാലയം മുന്നോട്ട് പോകുകയാണന്നും മന്ത്രി പറഞ്ഞു.ഒമരിയ ബ്ലോക്ക് ഒന്ന്, റബിയ, ഫർവാനിയ ഗവർണറേറ്റ് എന്നിവിടങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും ഇവ കൃത്യമായി നിരീക്ഷിച്ചുവരുന്നതായും എൻജിനീയർ ഫവാസ് അൽ മുതൈരി പറഞ്ഞു.
ഗുണമേന്മയും ഉയർന്ന നിലവാരവും പാലിച്ചാണ് നിർമാണപ്രവർത്തനങ്ങൾ. റോഡ് സുരക്ഷ, തകരാറുകൾ കുറക്കൽ എന്നിവ മുൻകൂട്ടി കണ്ടാണ് നിർമാണം പുരോഗമിക്കുന്നതെന്നും ഫവാസ് അൽ മുതൈരി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.