കുവൈത്ത് സിറ്റി: താമസാനുമതി ലഭ്യമാക്കൽ, റെസിഡൻസി പെർമിറ്റ് മാറ്റം എന്നിവ ഇനി ഓൺലൈനായി ചെയ്യാം.ഇതിനായുള്ള സേവനങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് വഴി, റെസിഡൻസ് അഫയേഴ്സ് വകുപ്പുമായി ഏകോപിപ്പിച്ചാണ് സേവനം നടപ്പാക്കിയത്.
ആർട്ടിക്കിൾ (18) പ്രകാരം സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ആദ്യ റെസിഡൻസി പെർമിറ്റ് അനുവദിക്കൽ ഉള്‍പ്പടെയുള്ള സര്‍വീസ് ആണ് ആരംഭിച്ചത്. അതോടൊപ്പം, ആർട്ടിക്കിൾ (18) ൽ നിന്നുള്ള പെർമിറ്റ് ആർട്ടിക്കിൾ (14) പ്രകാരമുള്ള റെസിഡൻസിയിലേക്ക് മാറ്റുന്നതിനുള്ള സേവനവും ലഭ്യമാകും. ഡിജിറ്റൽ സേവനങ്ങൾ വിപുലപ്പെടുത്താനും നടപടിക്രമങ്ങൾ ലളിതമാക്കാനുമാണ് പുതിയ സംവിധാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുവഴി സമയവും അധ്വാനവും ലാഭിക്കാനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.