കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഒരു മാസത്തിനിടെ ഉണ്ടായത് നാല് ആക്രമണങ്ങൾ. തുടർച്ചയായ ആക്രമണങ്ങൾ കാരണം ഫെബ്രുവരി 28ന് അടച്ചിട്ട വിമാനത്താവളം ഇതുവരെ തുറക്കാനുമായിട്ടില്ല. യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെയാണ് വിമാനത്താവളം അടച്ചിട്ടത്. പിറകെ മേഖലയിലും രാജ്യത്തും സംഘർഷം വ്യാപിക്കുയുമുണ്ടായി. കുവൈത്ത് വിമാനത്താവളത്തിന് നേരെയും ഇടവിട്ട് ആക്രമണങ്ങൾ ഉണ്ടായി. യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെ ഇതിനിടെ നാലുതവണയാണ് കുവൈത്ത് വിമാനത്താവളത്തിനുനേരെ ആക്രമണം നടന്നത്.
ആദ്യ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇന്ധന ടാങ്കുകൾക്ക് നേരെ കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ ദിവസങ്ങൾ എടുത്താണ് തീ അണച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ആക്രമണത്തിലും റഡാർ സംവിധാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഇതിന് പിറകെയാണ് ചൊവ്വാഴ്ച വീണ്ടും ആക്രമണമുണ്ടായി. ബുധനാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ധന ടാങ്കുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ഇന്ധന സംഭരണ സ്ഥലത്ത് തീപിടുത്തമുണ്ടായതായും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എസി.എ) അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനിയുടെ ഇന്ധന ടാങ്കുകളിലാണ് ആക്രമണങ്ങൾ ഉണ്ടായതെന്നും ഇത് പ്ലാന്റിനുള്ളിൽ വലിയ തീപിടുത്തത്തിന് കാരണമായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടിയന്തര പ്രതികരണ സംഘങ്ങളെ ഉടൻ സഥലത്ത് വിന്യസിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. വിമാനത്താവളം അടച്ചിട്ടതിനാൽ കുവൈത്ത് യാത്രക്കാർ സൗദി വഴിയാണ് രാജ്യത്തേക്ക് വരുന്നതും പോകുന്നതും. ദമ്മാം,ഖൈസുമ വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്ക് അടക്കം സർവിസുകൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.