Posted On
date_range Updated On
date_range കുവൈത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകും; അപേക്ഷകൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ജനറൽ ട്രാഫിക് വകുപ്പ് വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കി.
ജലീബ് അൽ-ഷുയൂഖിലെ വാഹന ഇംപൗണ്ട് ഗാരേജിൽ ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് സേവനം ലഭിക്കുക. വാഹനം വിട്ടുകിട്ടുന്നതിന് മുമ്പ് ഡ്രൈവറുടെയും വാഹന ഉടമയുടെയും പേരിലുള്ള എല്ലാ ട്രാഫിക് പിഴകൾ അടക്കണം. സിവിൽ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ്, വാഹന ഉടമസ്ഥാവകാശ രേഖ എന്നിവ നിർബന്ധമായും ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.