ചൂട് തണുപ്പിക്കാൻ റോയൽ മാംഗോ ഫലൂദ

ആവശ്യമായ വസ്തുക്കൾ

1. പഴുത്ത മാങ്ങ – 2 കപ്പ് (അരിഞ്ഞത്)

2. പാൽ – 1 കപ്പ് + 1 കപ്പ്

3. പഞ്ചസാര – 2 ടേബിൾസ്പൂൺ + 1 ടേബിൾസ്പൂൺ + 2 ടേബിൾസ്പൂൺ

4. വാനില ഐസ്‌ക്രീം – 5 സ്കൂപ്പ്

5. മിക്സഡ് ഫ്രൂട്ട്സ് – 1 കപ്പ് (ആപ്പിൾ, മാങ്ങ, പഴം, കിവി, സ്ട്രോബെറി, മാതളനാരങ്ങ)

6. കശുവണ്ടി – 2 ടേബിൾസ്പൂൺ

7. ടുട്ടി ഫ്രൂട്ടി – 3 ടേബിൾസ്പൂൺ

8. കസ്കസ് – അര ടീസ്പൂൺ

9. കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്

10. വെർമിസെല്ലി – അര കപ്പ്

11. ചെറി – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

1. മാങ്ങ, പാൽ, 2 ടേബിൾസ്പൂൺ പഞ്ചസാര, ഒരു സ്കൂപ്പ് വാനില ഐസ്‌ക്രീം എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്ത് വെക്കുക.

2. ഫ്രൂട്ട്സ് ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞ കശുവണ്ടി, ടുട്ടി ഫ്രൂട്ടി, 1 ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.

3. കസ്കസ് 1 കപ്പ് വെള്ളത്തിൽ ഏകദേശം 20 മിനിറ്റ് കുതിർത്ത് വെക്കുക. ശേഷം വെള്ളം കളഞ്ഞ് മാറ്റി വെക്കുക.

4. പാൽ ചൂടാക്കി അതിലേക്ക് കണ്ടൻസ്ഡ് മിൽക്കും 2 ടേബിൾസ്പൂൺ പഞ്ചസാരയും ചേർക്കുക. തുടർന്ന് വെർമിസെല്ലി ചേർത്ത് കുറഞ്ഞ തീയിൽ കട്ടിയാകുന്നതുവരെ വേവിക്കുക. ശേഷം തണുക്കാൻ ഫ്രിഡ്ജിൽ വെക്കുക.

5. രണ്ട് ഗ്ലാസുകൾ എടുത്ത് ആദ്യം കുറച്ച് മിക്സഡ് ഫ്രൂട്ട്സും കശുവണ്ടിയും ചേർക്കുക. അതിന് മുകളിൽ കുറച്ച് കസ്കസ്, വേവിച്ച വെർമിസെല്ലി എന്നിവ ചേർക്കുക. തുടർന്ന് ബ്ലെൻഡ് ചെയ്ത മാങ്ങ മിശ്രിതം ഒഴിച്ച് മുകളിൽ ഒരു സ്കൂപ്പ് ഐസ്‌ക്രീം ചേർക്കുക. വീണ്ടും മിക്സഡ് ഫ്രൂട്ട്സ്, കസ്കസ്, വേവിച്ച വെർമിസെല്ലി,ബ്ലെൻഡ് ചെയ്ത മാങ്ങ എന്നിവ ചേർക്കുക. അവസാനം ഐസ്‌ക്രീം ചേർത്ത് ചെറി കൊണ്ട് അലങ്കരിച്ച് സേർവ് ചെയ്യാം.

Tags:    
News Summary - Royal Mango Falooda to cool down the heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-15 10:14 GMT
access_time 2026-06-15 10:27 GMT
access_time 2026-05-25 10:32 GMT