കുവൈത്തിൽ വൈദ്യുതി-ജല ശുദ്ധീകരണ നിലയത്തിനു നേരെ ആക്രമണം; തീ പിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വൈദ്യുതി-ജല ശുദ്ധീകരണ നിലയത്തിനു നേരെ ഇറാൻ ആക്രമണം. ഇന്ന് നടന്ന ആക്രമണത്തിൽ നിലയത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ തൊഴിലാളികളുടെ സുരക്ഷയും വൈദ്യുതി സുസ്ഥിരതയും കണക്കിലെടുത്ത് നിരവധി യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെയും ഫയർ ഫോഴ്‌സിന്റെയും അഗ്നിശമന യൂണിറ്റുകൾ തീ അണക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

ആക്രമണം നടന്നയുടൻ അടിയന്തര നടപടിക്രമങ്ങൾ നടപ്പിലാക്കിയതായി മന്ത്രാലയം അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

വെള്ളിയാഴ്ചയും രാജ്യത്തെ ഒരു വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ആക്രമണം നടന്നിരുന്നു. ശനിയാഴ്ച പുലർച്ചെ മുതൽ തുടർച്ചയായ ആക്രമണമാണ് കുവൈത്തിനു നേരെയുണ്ടായത്. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു.

ആക്രമണ പശ്ചാത്തലത്തിൽ ശനിയാഴ്ച രാവിലെ കുവൈത്തിൽ നിന്നുള്ള വിമാന സർവിസുകൾ അൽപനേരം നിർത്തിവെച്ചെങ്കിലും വൈകാതെ പുനരാരംഭിച്ചു.

Tags:    
News Summary - Attack on power and water treatment plant in Kuwait; fire breaks out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.