കുവൈത്തിൽ തുടർച്ചയായ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ഒറ്റപ്പെട്ട ആക്രമണം ഇന്ന് ശക്തിപ്പെട്ടു. ഇന്ന് പുലർച്ചെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായി.

അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളുംപ്രതിരോധിക്കുന്നതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു.

ഏതാനും ദിവസങ്ങളായി കുവൈത്തിനു നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്.വെള്ളിയാഴ്ച ജല വൈദ്യുതി പ്ലാന്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ വലിയ നാശനഷ്ടം ഉണ്ടായി. സൈനിക ക്യാമ്പുകളിലെ ആക്രമണത്തിൽ ഏതാനും സൈനികർക്കും പരിക്കേറ്റിരുന്നു.

എണ്ണ മേഖലയിലെ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കാര്യമായ നാശനഷ്ടങ്ങളും ചിലർക്ക് പരിക്കുകളും സംഭവിച്ചതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തിര വൈദ്യസഹായം നൽകി. അപകടസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി-ജല ശുദ്ധീകരണ നിലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ തീപിടിത്തം ഉണ്ടായി. നിരവധി യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണം നടന്നയുടൻ അടിയന്തര നടപടിക്രമങ്ങൾ നടപ്പിലാക്കിയതായി മന്ത്രാലയം അറിയിച്ചു.

പ്രത്യേക സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വെള്ളിയാഴ്ചയും രാജ്യത്തെ ഒരു വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ആക്രമണം നടന്നിരുന്നു.

Tags:    
News Summary - Continuous attacks in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.