Posted On
date_range Updated On
date_range ഇറാൻ ആക്രമണം: തീപിടുത്തം അണക്കുന്നതിനിടെ ഉദ്യോഗസ്ഥർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ ആക്രമണങ്ങളുടെ ഭാഗമായുള്ള തീപിടുത്തം അണക്കുന്നതിനിടെ അഗ്നിശമന സേനാംഗങ്ങൾക്കും ഒരു തൊഴിലാളിക്കും പരിക്ക്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണ്. ഇന്ന് ഉണ്ടായ ആക്രമണത്തിൽ രണ്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്.
ആദ്യ സ്ഥലത്ത് എണ്ണ മേഖലയിലെ അഗ്നിശമന വിഭാഗങ്ങളുടെ സഹായത്തോടെ അഞ്ച് അഗ്നിശമന സംഘങ്ങൾ തീയണക്കാൻ രംഗത്തിറങ്ങി. മറ്റൊരു സ്ഥലത്തുണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ മൂന്ന് അധിക സംഘങ്ങളെ കൂടി വിന്യസിച്ചെന്നും കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. ഇന്ന് പുലർച്ചെ തുടർച്ചയായ ആക്രമണമാണ് കുവൈത്തിനു നേരെയുണ്ടായത്. ആക്രമണത്തിൽ വൈദ്യുതി-ജല ശുദ്ധീകരണ നിലയത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.