കുവൈത്ത് സിറ്റി: കുവൈത്തിൽ ചില ഭാഗങ്ങളിൽ െഎസൊലേഷൻ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വ്യാഴാഴ്ച തീരുമാനമെടുക്കും. സമീപ ദിവസങ്ങളിൽ പുതിയ കോവിഡ് റിപ്പോർട്ടുകൾ കാര്യമായി ഇല്ലാത്ത മഹബൂലയിൽ െഎസൊലേഷൻ ഒഴിവാക്കുന്നത് പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
സുപ്രീം മിനിസ്റ്റീരിയൽ കമ്മിറ്റി വ്യാഴാഴ്ച യോഗം ചേർന്ന് റിപ്പോർട്ട് തയാറാക്കി മന്ത്രിസഭക്ക് സമർപ്പിക്കും. വ്യാഴാഴ്ച വൈകുന്നേരം ചേരുന്ന മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. ഇതുവരെ ഇതുസംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വ്യഴാഴ്ചത്തെ യോഗത്തിലാണ് തീരുമാനമെടുക്കുകയെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.
സമീപദിവസങ്ങളിൽ കൂടുതലായി കോവിഡ് റിപ്പോർട്ട് ചെയ്ത അബ്ദലി, സഅദ് അൽ അബ്ദുല്ല തുടങ്ങിയ ചില പ്രദേശങ്ങളെ കൂടി െഎസൊലേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജലീബ് അൽ ശുയൂഖ്, മഹബൂല, ഫർവാനിയ, ഹവല്ലി, മൈദാൻ ഹവല്ലി, ഖൈത്താൻ, നുഗ്റ എന്നിവിടങ്ങളിലാണ് െഎസൊലേഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇൗ പ്രദേശങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം നിയന്ത്രിച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിലെ കോവിഡ് റിപ്പോർട്ടുകൾ കൂടി പരിഗണിച്ച് ഇതിൽ ചില ഭാഗങ്ങൾക്ക് നിയന്ത്രണം ലഘൂകരിക്കാനാണ് ആലോചിക്കുന്നത്. കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് അനുവദിച്ച് സാധാരണ ജീവിതത്തിലേക്ക് നാടിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.