81.14 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി; പു​തി​യ വി​മാ​ന​ത്താ​വ​ളം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ പു​തി​യ വി​മാ​ന​ത്താ​വ​ളം (ടെ​ർ​മി​ന​ൽ-2) നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 2025 ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് പ​ദ്ധ​തി​യു​ടെ 81.14 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി ഗ​വ​ൺ​മെ​ന്റ് പെ​ർ​ഫോ​മ​ൻ​സ് മോ​ണി​റ്റ​റിം​ഗ് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ഗ​ൾ​ഫി​ലെ പ്ര​ധാ​ന വ്യോ​മ​കേ​ന്ദ്ര​മാ​യി കു​വൈ​ത്തി​നെ മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. യാ​ത്ര​ക്കാ​രു​ടെ പ്ര​വേ​ശ​ന​ത്തി​നാ​യി അ​ഞ്ച് ഗേ​റ്റു​ക​ൾ, 30 ജെ​റ്റ്‌​വേ​ക​ൾ, 189 ലി​ഫ്റ്റു​ക​ൾ എ​ന്നി​വ ടെ​ർ​മി​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം 5,000 വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കിങ്, ഹ​രി​ത ഇ​ട​ങ്ങ​ൾ, പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ഭാ​വി വി​ക​സ​ന​ത്തി​നാ​യി ടെ​ർ​മി​ന​ൽ-2​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​ഞ്ച് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള തു​ര​ങ്ക​വും നി​ർ​മ്മി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - 81.14 percent complete; construction of new airport in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.