അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത്-​ഈ​ജി​പ്ത് പോ​രാ​ട്ട​ത്തി​ൽ​നി​ന്ന്

കു​വൈ​ത്തി​ന് പ്ര​ഥ​മ അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ കി​രീ​ടം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന് പ്ര​ഥ​മ അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ കി​രീ​ടം. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഈ​ജി​പ്തി​നെ 72-68 എ​ന്ന സ്കോ​റി​ന് കു​വൈ​ത്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി.

സി​റി​യ​യെ 53-39ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഫ​ല​സ്തീ​ൻ മൂ​ന്നാം സ്ഥാ​നം നേ​ടി. കു​വൈ​ത്ത് ഡി​സേ​ബ്ൾ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഡി​സേ​ബി​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ദ​ലാ​ൽ അ​ൽ ഉ​സ്മാ​ൻ, കു​വൈ​ത്ത് വീ​ൽ​ചെ​യ​ർ ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷാ​ഫി അ​ൽ ഹ​ജേ​രി, കു​വൈ​ത്തി​ലെ ഈ​ജി​പ്ത് അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് അ​ബു​ൽ വ​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ദ്യ അ​റ​ബ് ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ കു​വൈ​ത്ത് ടീ​മി​നെ അ​വ​ർ അ​ഭി​ന​ന്ദി​ച്ചു. വ​രാ​നി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ചാ​മ്പ്യ​ന്മാ​ർ പു​തി​യ നേ​ട്ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - Kuwait wins first Arab wheelchair basketball title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.