ചാമ്പ്യന്മാരായ ബീ​റ്റാ ഹൗ​സ് ബോ​സ്റ്റ്രി​ങ് വൈ​പ്പേ​ഴ്‌​സ് ടീം

കെ.​ഇ.​എ​ഫ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്: ബീ​റ്റാ ഹൗ​സ് ബോ​സ്റ്റ്രി​ങ് വൈ​പ്പേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം(​കെ.​ഇ.​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ, ദി ​അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്സ് ഇ​ൻ കേ​ര​ള (AECK) സം​ഘ​ടി​പ്പി​ച്ച എ.​ഇ.​സി.​കെ സൂ​പ്പ​ർ ലീ​ഗ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് ര​ണ്ടാം സീ​സ​ൺ അ​ബു​ഹ​ലീ​ഫ​യി​ലെ അ​ൽ സാ​ഹേ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ൽ സ​മാ​പി​ച്ചു. ഏ​ഴ് ക്ല​ബുക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് 210 ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ 224 മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ബീ​റ്റാ ഹൗ​സ് ബോ​സ്റ്റ്രി​ങ് വൈ​പ്പേ​ഴ്‌​സ് ടീം ​ഫ്ലൈ​യി​ങ് ഹോ​ർ​നെ​റ്റ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ന്മാ​രാ​യി. ബാ​റ്റി​ൽ​ഡോ​ർ​സ് ടീം ​ര​ണ്ടാം റ​ണ്ണ​ർ അ​പ്പാ​യി.

ടൂ​ർ​ണ​മെ​ന്റ് കെ.​ഇ.​എ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഗം​ഗാ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​സി.​ഡി ബി​ജു കെ.​ആ​ർ, മു​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​നാ​ൻ ഷാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ജി​സി ട്ര​യോ​യും എ.​ഇ.​സി.​കെ പ്ര​സി​ഡ​ന്റ് സി​ബി സാ​റാ എ​ഫ്രേം എ​ന്നി​വ​ർ ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്റ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു. കെ.​ഇ.​എ​ഫ് ലേ​ഡീ​സ് ഒ​രു​ക്കി​യ ഭ​ക്ഷ​ണ-​പാ​നീ​യ കൗ​ണ്ട​റു​ക​ളും ടെ​റേ​റി​യം കൗ​ണ്ട​റും ശ്ര​ദ്ധേ​യ​മാ​യി. നൃ​ത്ത​പ​രി​പാ​ടി​യും ആ​വേ​ശം പ​ക​ർ​ന്നു. മ​ത്സ​ര​ദി​നം മു​ഴു​വ​ൻ ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ കൗ​ണ്ട​റും ആം​ബു​ല​ൻ​സ് സേ​വ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - KEF Badminton Tournament: Beta House Bowstring Wipers are champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.