കുവൈത്ത് സിറ്റി: റമദാൻ തുടക്കവും മറ്റു കാര്യങ്ങളും ചർച്ചചെയ്യുന്നതിന് ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. മാസപ്പിറവി ദൃശ്യമായാൽ 25376934 എന്ന നമ്പറിൽ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും സമിതി അഭ്യർഥിച്ചു. റമദാനിന്റെ വരവിൽ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും നീതിന്യായ മന്ത്രാലയം അഭിനന്ദനങ്ങൾ അറിയിച്ചു.
അതിനിടെ, കുവൈത്തില്‍ റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ വർഷം ശഅ്ബാൻ മാസം 30 ദിവസമായതിനാൽ മാർച്ച് 23ന് റമദാൻ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.