കുവൈത്ത് സിറ്റി: ബംഗാളി കൾച്ചറൽ സൊസൈറ്റി കുവൈത്ത്, ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മിനി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു.
രക്തദാനം ജീവൻ രക്ഷക്കുള്ള ഏറ്റവും മഹത്തായ മാനവസേവനങ്ങളിലൊന്നാണെന്ന് ബംഗാളി കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ ഓർമ്മിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കളെയും സർട്ടിഫിക്കറ്റുകൾ കൈമാറി ആദരിച്ചു.
രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ ബി.ഡി.കെ ചാപ്റ്ററിനെ 69997588 ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.