Posted On
date_range Updated On
date_range മാലിയിലെ ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു
കുവൈത്ത് സിറ്റി: മാലി തലസ്ഥാനമായ ബമാകോയിലും മറ്റ് നഗരങ്ങളിലും തീവ്രവാദ, വിഘടനവാദ ഗ്രൂപ്പുകൾ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു.
മാലിയിലെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കും മാലി സർക്കാറിനും ജനങ്ങൾക്കും മന്ത്രാലയം ആത്മാർത്ഥ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.