അടിയന്തിര ഘട്ടങ്ങൾ കൈകാര്യം ചെയ്യൽ; അമാൻ ടീം ചർച്ച നടത്തി

കുവൈത്ത് സിറ്റി: നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് സെന്റർ (അമാൻ) തുർക്കിയ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസിയുമായി ഏകോപന യോഗം നടത്തി.

ഓൺലൈനായി നടന്ന യോഗത്തിൽ, പ്രതിസന്ധി ഘട്ടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സഹകരണവും വൈദഗ്ധ്യ കൈമാറ്റവും നടത്തുന്നതിനെ കുറിച്ച് ഇരുവിഭാഗവും ചർച്ച ചെയ്തു.

ഏകോപന സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രീതികളും അനുഭവങ്ങളും അവലോകനം ചെയ്തതായും, കാര്യക്ഷമമായ പ്രതികരണത്തിനും വേഗത്തിലുള്ള തീരുമാനമെടുക്കലിനും പിന്തുണ നൽകിയതായും അധികൃതർ വ്യക്തമാക്കി. പ്രതിസന്ധിഘട്ടങ്ങൾ, ദുരന്തങ്ങൾ എന്നിവയിലെ വെല്ലുവിളികൾ നേരിടുന്നതിനും കഴിവുകൾ വർധിപ്പിക്കുന്നതിനും പരിശീലനം, വിവര കൈമാറ്റം, പ്രത്യേക വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തൽ എന്നിവയിൽ സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും ചർച്ച ചെയ്തു.

Tags:    
News Summary - Handling emergency situations: Aman Team holds discussion.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.