കുവൈത്ത് സിറ്റി: പൊതുപരിപാടികൾക്കും ആഘോഷങ്ങൾക്കുമുള്ള നിയന്ത്രണം നീക്കുകയും വിമാനത്താവളം പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തതോടെ കുവൈത്ത് സാധാരണ നിലയിലേക്ക്.
പൊതുജീവിതം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെ വിപണിയിലും സജീവത ദൃശ്യമാണ്. സൂപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും കൂടുതൽ പേർ എത്തിതുടങ്ങി. പൊതുയിടങ്ങളിലും ജനങ്ങളുടെ വലിയ തിരക്ക് പ്രകടമാണ്. പൊതുപാർക്കുകളിലും മാളുകളിലും കഴിഞ്ഞ അവധി ദിവസങ്ങൾ ചെലവഴിക്കാനെത്തിയവർ നിരവധി.
സർക്കാറും സ്വകാര്യമേഖലയും ബദൽ മാർഗങ്ങൾ സജീവമാക്കിയതോടെ വിവിധ ഉൽപന്നങ്ങൾ മാർക്കറ്റുകളിൽ സുലഭമാണ്. വിമാന സർവിസുകൾ സാധാരണ നിലയിലേക്ക് കടക്കുന്നതോടെ കൂടുതൽ ഉൽപന്നങ്ങൾ രാജ്യത്ത് എത്തും.
ഇതോടെ എല്ലാ വസ്തുക്കളുടെയും ലഭ്യത മാർക്കറ്റുകളിൽ സുലഭമാകും. വിമാനസർവിസുകൾ പുനരാരംഭിക്കുകയും യാത്രക്കാരുടെ ഒഴുക്ക് വർധിക്കുകയും ചെയതതോടെ വിമാനസർവിസുമായി ബന്ധപ്പെട്ട മേഖലയിലും ട്രാവൽസ് രംഗത്തും ഉണർവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ വിവിധ മന്ത്രാലയങ്ങളിൽ തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങളും ഓഫിസുകളും വൈകാതെ പൂർണ രീതിയിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.
യു.എസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിറകെ മേഖലയിൽ സഥിതിഗതികൾ ശാന്തതകൈവരിക്കുകയും ആക്രമണ ഭീഷണി ഒഴിയുകയും ചെയ്തിരുന്നു.
വെടിനിർത്തൽ നീട്ടുകയും സമാധാന ശ്രമങ്ങളും ചർച്ചകളും സജീവമാക്കുകയും ചെയതതോടെ യുദ്ധഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് ജനങ്ങൾ. ഇത് മേഖലയിൽ ആകെ ഉണർവു നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.