കുവൈത്ത് സിറ്റി: പരിചരണം, കരുതൽ, ചികിത്സ എന്നിവയുടെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, ഒമ്പതാമത്തെ ശാഖ ‘സൂപ്പർ മെഡിക്കൽ കെയർ’ മെഹ്ബൂലയിൽ പ്രവർത്തനം ആരംഭിക്കുന്നു. മെഹ്ബൂല ബ്ലോക്ക് 2, സ്ട്രീറ്റ് 10 ലെ പുതിയ ശാഖ മേയ് ഒന്നിന് പ്രവർത്തനം ആരംഭിക്കും. ഏറ്റവും ആധുനിക സൗകര്യങ്ങളോടെ കുറഞ്ഞ ചെലവിൽ രാവിലെ ഏഴു മുതൽ രാത്രി 12 മണിവരെ ഇവിടെ സേവനം ലഭ്യമാകും.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിശോധനകൾക്കു ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ഒന്നു മുതൽ 31 വരെ ഡോക്ടർ കൺസൽട്ടേഷൻ ഫീസ് ഒരു ദീനാർ മാത്രമായിരിക്കും. ജൂൺ ഒന്നു മുതൽ ജൂലൈ 31 വരെ കൺസൽട്ടേഷൻ ഫീസ് രണ്ടു ദീനാറിന് ലഭ്യമാകും. എല്ലാ ചികിത്സാ നടപടികൾക്കും 25 ശതമാനം ഇളവും ലഭ്യമാകും. മേയ് ഒന്നു മുതൽ ഫാർമസി, ഒപ്റ്റിക്കൽ സേവനങ്ങൾക്കും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മരുന്ന്, കണ്ണടകൾ, ദൃശ്യപരിശോധനകൾ എന്നിവയിൽ ഇളവ് ലഭിക്കും.

വിവിധ സ്പെഷ്യാലിറ്റികളിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം, സമഗ്രമായ പരിശോധനാ സംവിധാനങ്ങൾ, അടിയന്തര ചികിത്സാ സൗകര്യങ്ങൾ, ഫാർമസി, ഒപ്റ്റിക്കൽ വിഭാഗങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഒരുമിക്കുന്നതാണ് ‘മെട്രോ സൂപ്പർ മെഡിക്കൽ കെയർ’. രോഗികൾക്ക് സൗകര്യപ്രദമായ സമയം, വേഗത്തിലുള്ള സേവനം, വിശ്വസനീയമായ മെഡിക്കൽ പരിചരണം എന്നിവയും സവിശേഷതയാണ്. എല്ലാവർക്കും ആരോഗ്യസംരക്ഷണം എന്ന ആശയം യാഥാർത്ഥ്യമാക്കുന്ന ഒരു സാമൂഹിക ഇടപെടലാണ് ‘സൂപ്പർ മെഡിക്കൽ കെയ’റെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് പുതിയ ശാഖകൾ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മെട്രോ മാനേജ്‌മന്റ് പറഞ്ഞു.

Tags:    
News Summary - World-class treatment at affordable rates; ‘Metro Super Medical Care’ coming to Mahboula

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.