റ​മ​ദാ​ൻ: 12,772 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ചു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് വി​പ​ണി​യി​ൽ 12,772 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ച​താ​യി വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 20 മു​ത​ൽ 70 ശ​ത​മാ​നം വ​രെ​യാ​ണ് വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ച​ത്. റ​മ​ദാ​നി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. വി​ല​ക്കു​റ​വ് ഏ​ർ​പ്പെ​ടു​ത്തി​യ വി​ഭാ​ഗ​ത്തി​ൽ ഭ​ക്ഷ്യ​യു​ൽ​പ​ന്ന​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​മെ​ന്ന് മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​നി​ടെ, വി​ല വ​ർ​ധ​ന​യും മ​റ്റു കൃ​ത്രി​മ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ മ​ന്ത്രാ​ല​യം വി​പ​ണി​യി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.

ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രി​ശോ​ധ​ന. ജം​ഇ​യ്യ​ക​ൾ, ഹൈ​പ്പ​ർ-​സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ക്കം എ​ല്ലാ ഭ​ക്ഷ്യ​യു​ൽ​പ​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ക​രെ​ത്തും. കേ​ടാ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തും അ​മി​ത വി​ല ഇ​ടാ​ക്കു​ന്ന​തും പി​ടി​ക്ക​പ്പെ​ട്ടാ​ൽ ക​ടു​ത്ത ശി​ക്ഷ​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. റ​മ​ദാ​നി​ൽ അ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന ചൂ​ഷ​ണം ചെ​യ്ത്​ കൃ​ത്രി​മ വി​ല​വ​ർ​ധ​ന ഉ​ണ്ടാ​ക്കു​ന്ന​വ​രു​ണ്ട്. പ​ഴം, പ​ച്ച​ക്ക​റി വി​പ​ണി​യി​ലെ​യും മാം​സ- മ​ത്സ്യ വി​പ​ണി​യി​ലെ​യും വി​ല​നി​ല​വാ​രം അ​പ്പ​പ്പോ​ൾ പ​ഠ​ന വി​ധേ​യ​മാ​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന നേ​രി​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Ramadan Celebration Kuwait Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.