കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷനൽ ഫെയർഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘റമദാൻ, ഈദ് വസ്ത്ര പ്രദർശനം’ വഴി 364 ദരിദ്ര കുടുംബങ്ങൾക്ക് പിന്തുണ നൽകിയതായി ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) അറിയിച്ചു. കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ, റമദാൻ വസ്തുക്കൾ, ഈദ് വസ്ത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 1,820 വ്യക്തികൾക്ക് പദ്ധതി പ്രയോജനം ചെയ്തു.
റമദാൻ മാസത്തിലും പെരുന്നാളിലും ദരിദ്രരായ കുടുംബങ്ങളെ പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയെന്ന് ഐ.ഐ.സി.ഒ പറഞ്ഞു. സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുക, കാരുണ്യത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്നിവയുടെയും ലക്ഷ്യമാണ്. ഗുണഭോക്താക്കളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന രീതിയിൽ സഹായം എത്തിയതായി ഉറപ്പാക്കുന്നതായും കൂട്ടിച്ചേർത്തു.സാമൂഹിക അവബോധം വളർത്തുന്നതിനും ജീവകാരുണ്യ പരിപാടികളിൽ വിശാലമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.