കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ത്രൈമാസ കാമ്പയിൽ സമാപന സമ്മേളനത്തിൽ അബ്ദുൽ റഷീദ് കുട്ടമ്പൂർ സംസാരിക്കുന്നു

‘ഇസ്‍ലാമിന്റേത് വിമർശനങ്ങളെ അതിജീവിച്ച് മുന്നേറിയ ചരിത്രം’

കുവൈത്ത് സിറ്റി: ഇസ്ലാം എന്നും പ്രസക്തമാണെന്നും, എന്നാൽ ഇസ്ലാമിക വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാന കർമ്മങ്ങൾ എന്നിവ വിവിധങ്ങളായ വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ടെന്നും അബ്ദുൽ റഷീദ് കുട്ടമ്പൂർ പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ച ‘വിശ്വാസം വിശുദ്ധിക്ക്. വിമോചനത്തിന്’ ത്രൈമാസ കാമ്പയിൽ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എന്നാൽ, എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് മുന്നേറിയ ചരിത്രമാണ് ഇസ്ലാമിനുള്ളത്. ഇസ്ലാമിനെ എതിർക്കുന്നവർ ഒരിക്കലും അതിന്റെ പ്രമാണങ്ങൾ പഠിക്കാനോ മനസ്സിലാക്കാനോ തയ്യാറായിട്ടില്ലെന്നാണ് വിമർശനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇസ്ലാമിക പ്രമാണങ്ങൾ പഠിക്കാൻ തയ്യാറായ ഒട്ടനവധി ആളുകൾ അതിൽ ആകർഷിക്കപ്പെട്ട അനുഭവങ്ങളും ചരിത്രത്തിലുണ്ട്.

ആധുനിക ലോകത്തും ഇസ്ലാമിക വിമർശനങ്ങളെ വിവിധ തലങ്ങളിൽ കാണാൻ കഴിയും. ആചാരങ്ങൾ, ആരാധനാ രീതികൾ, വിശ്വാസികൾക്ക് മാത്രം ബാധകമായ കാര്യങ്ങൾ എന്നിവ പൊതുസമൂഹത്തിലേക്ക് കൊണ്ടുവന്ന് ഇസ്ലാമിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരം ശ്രമങ്ങൾക്കിടയിലും ഇസ്ലാം അജയ്യമായി നിലനിൽക്കുന്നുവെന്നത് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കാപ്പാട് അധ്യക്ഷത വഹിച്ചു. അബ്ദു റഹിമാൻ തങ്ങൾ, സമീർ അലി ഏകരൂൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, പ്രോഗ്രാം കൺവീനർ ഷഫീഖ് മോങ്ങം നന്ദിയും പറഞ്ഞു.

Tags:    
News Summary - Kuwait Kerala Islamic Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.