Posted On
date_range Updated On
date_range ചട്ടങ്ങൾ പാലിക്കാത്ത 11 എക്സ്ചേഞ്ച് കമ്പനികൾക്ക് സസ്പെൻഷൻ
കുവൈത്ത് സിറ്റി: ചട്ടങ്ങൾ പാലിക്കാത്തതിന് കുവൈത്തില്‍ 11 എക്സ്ചേഞ്ച് കമ്പനികൾക്ക് സസ്പെൻഷൻ. ചെറുകിട, ഇടത്തരം എക്സ്ചേഞ്ച് കമ്പനികൾക്കെതിരെയാണ് സെൻട്രൽ ബാങ്കും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും നടപടി സ്വീകരിച്ചത്. കമ്പനികൾ സംവിധാനങ്ങൾ പുതുക്കുകയും ഇടപാടുകളുടെ യഥാർഥ ഗുണഭോക്താക്കളെ തിരിച്ചറിയുകയും വേണം.
ഉയർന്ന അപകടസാധ്യതയുള്ള ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്താനുള്ള സംവിധാനങ്ങൾ ശക്തമാക്കണമെന്നും നിർദേശിച്ചു. ആസ്തി മരവിപ്പിക്കാൻ ഉത്തരവിട്ടവർക്കും സ്ഥാപനങ്ങൾക്കും സേവനം നൽകരുതെന്നും നിർദേശിച്ചു. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.