ഇസ്രായേൽ ഇന്ധന ഉപരോധം: ഗസ്സയിലെ കുവൈത്ത് ഫീൽഡ് ഹോസ്പിറ്റൽ പ്രതിസന്ധിയിൽ

കുവൈത്ത് സിറ്റി: ഇസ്രായേൽ സേനയുടെ ഇന്ധന ഉപരോധം ഗസ്സയിലെ ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നു.രൂക്ഷമായ ഇന്ധനക്ഷാമത്തെ തുടർന്ന് ഗസ്സയിലെ കുവൈത്ത് ഫീൽഡ് ഹോസ്പിറ്റലിൽ പ്രവർത്തനം ഭാഗികമായി നിർത്തി.

'ശിഫ ഫലസ്തീൻ' എന്നറിയപ്പെടുന്ന കുവൈത്ത് സ്പെഷ്യലൈസ്ഡ് ഫീൽഡ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ ചികിത്സാ വിഭാഗങ്ങളുടെയും പ്രവർത്തനം നിർത്തിവെക്കുന്നതായും രോഗികളെ പ്രവേശിപ്പിക്കുന്നത് അവസാനിപ്പിക്കുമെന്നും ആശുപത്രി അറിയിച്ചു.

വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധന വിതരണം പൂർണ്ണമായും നിലച്ചത് വാർഡുകളുടെയും വിദഗ്ധ ചികിത്സാ സേവനങ്ങളുടെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇസ്രായേൽ സേന തുടരുന്ന ഇന്ധന ഉപരോധം ആരോഗ്യമേഖലക്ക് അടിയന്തര ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. ചികിത്സാ സൗകര്യങ്ങൾക്കു മേലുള്ള നിയന്ത്രണങ്ങൾക്കെതിരെ സംഘടിത പ്രതിഷേധങ്ങൾക്കും ആഹ്വാനം ചെയ്തു.

ഇസ്രായേൽ ഉപരോധം കാരണം ഗസ്സയിലുടനീളമുള്ള ആരോഗ്യമേഖല വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും കടുത്ത ക്ഷാമം നേരിടുകയാണ്. ഇതിനെത്തുടർന്ന് ഇതുവരെ ഇരുപതിലേറെ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടി വന്നുവെന്നും ആശുപത്രി അധികൃതർ സൂചിപ്പിച്ചു.

Tags:    
News Summary - Israel fuel blockade: Kuwait Field Hospital in Gaza in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.