പിടിച്ചെടുത്ത വാഹനങ്ങൾ നശിപ്പിക്കുന്നു
അപകടകരമായി ഡ്രൈവിംഗ്, വാഹനങ്ങൾ നശിപ്പിച്ചു: നിയമലംഘനങ്ങൾ വേണ്ട, റോഡിൽ കർശന നടപടി
കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ചെറുക്കുന്നതിനുമായി കർശന നടപടികളുമായി അധികൃതർ. ഗതാഗത നിയമലംഘനങ്ങൾ, അനധികൃത പാർക്കിങ്, അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗ് എന്നിവക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ ദിവസം അശ്രദ്ധവും അപകടകരവുമായി വാഹനം ഓടിച്ച രണ്ട് ഡ്രൈവർമാർ പിടിയിലായി. വാഹനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഇരുവരും റോഡ് ഉപയോക്താക്കൾക്കും സ്വത്തുക്കൾക്കും അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. അന്വേഷണത്തിലൂടെ രണ്ടുപേരെയും തിരിച്ചറിഞ്ഞ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സെക്യൂരിറ്റി മോണിറ്ററിംഗ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുകയും ജയിലിൽ അയക്കുകയും ചെയ്തു.
സംഭവങ്ങളിൽ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. ജീവിതത്തിനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന നടപടികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെ നിരീക്ഷിക്കുന്നത് തുടരുമെന്നും അറിയിച്ചു. അനധികൃത പാർക്കിങിനെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇത്തരം നടപടികളിൽ ഫൈൻ ഇടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.