Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: ഹാൻഡ്‌ബാളിൽ കുവൈത്തിന് വിജയത്തുടക്കം
കുവൈത്ത് സിറ്റി: ജപ്പാനിൽ ആരംഭിച്ച ഏഷ്യൻ ഗെയിംസ് ഹാൻഡ്‌ബാളിൽ കുവൈത്തിന് വിജയതുടക്കം. ആദ്യ മത്സരത്തിൽ കുവൈത്ത് ഹാൻഡ്‌ബാൾ ടീം ഇറാനെ 26-24 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
ഇടവേളയിൽ 15-13 എന്ന സ്കോറിന് പിന്നിലായിരുന്നെങ്കിലും, രണ്ടാം പകുതിയിൽ സ്കോർ വ്യത്യാസം കുറച്ച കുവൈത്ത് ഒടുവിൽ ലീഡ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. ബഹ്‌റൈൻ, ദക്ഷിണ കൊറിയ, കസാക്കിസ്താൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബി-യിൽ കുവൈത്ത് തങ്ങളുടെ രണ്ടാം മത്സരത്തിൽ തിങ്കളാഴ്ച ദക്ഷിണ കൊറിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.